
അമ്പലപ്പുഴ : വിവാഹം കഴിഞ്ഞ് അമ്പലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു . കാർ ഓടിച്ചിരുന്ന അമ്പലപ്പുഴ കരൂർ പനയ്ക്കൽ അശ്വതിയിൽ കൃഷ്ണൻ (65) , ഹരിപ്പാട് ഹരി ഭവനത്തിൽ ജ്യോതി (61) , കരൂർ പനയ്ക്കൽ അശ്വതിയിൽ ശ്രീകുമാരി ദേവി (77), പനയ്ക്കൽ അശ്വതിയിൽ സരോജിനി (80) , പനയ്ക്കൽ അശ്വതിയിൽ സിന്ധു (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകഴി പഞ്ചായത്ത് ഏഴാം വാർഡ് കേളമംഗലം ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു അപകടം.