
ആലപ്പുഴ: ജില്ലാതല പട്ടയവിതരണ മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും നാളെ ഉച്ചയ്ക്ക് 2.30ന് മന്ത്രി കെ.രാജൻ നിർവ്വഹിക്കും. ആലപ്പുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു.പ്രതിഭ, എം.എസ്.അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് തുടങ്ങിയവർ പങ്കെടുക്കും.