
ആലപ്പുഴ: ബാലസംഘത്തിന്റെ വേനൽത്തുമ്പി കലാജാഥക്ക് സ്വീകരണം നൽകി. ഐക്യഭാരതം എസ്.എൻ.ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പുന്നപ്ര ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സി.വി.നടരാജൻ, എൻ.എസ്.ജോർജ്ജ്, എച്ച്.സുധിർലാൽ, ടി.എം.ടോമിച്ചൻ , വി.എം.തങ്കച്ചൻ ഷീന സനൽകുമാർ, പ്രകാശ് ബാബു , അശ്വനി എന്നിവർ സംസാരിച്ചു. തുടർന്ന് കലാജാഥയ്ക് സ്വീകരണവും കലാപരിപാടികളും മത്സരങ്ങളും നടന്നു.