
മാന്നാർ: എസ്എൻ.ഡി.പിയോഗം മാന്നാർ യൂണിയനിലെ 3333-ാം നമ്പർ ഒരിപ്രം സഹോദരൻ സ്മാരക ശാഖാ യോഗത്തിൽ ഏഴാമത് ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികം നടന്നു. രാവിലെ പ്രത്യേക ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, മഹാ ശാന്തി ഹോമം, ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, മഹാ ദീപാരാധന എന്നിവ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുജിത് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാ വാർഷിക സമ്മേളനം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് വിനോദ് ശിവശൈലം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ് എന്നിവർ മുഖ്യസന്ദേശം നൽകി. വനിതാ സംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ, വാർഡ് മെമ്പറും വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗവുമായ പ്രസന്ന, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ രാജീവ് ഒരിപ്രം, ശാഖായോഗം വനിതാസംഘം ഭാരവാഹികളായ പുഷ്പ വിശ്വനാഥൻ, രോഹിണിയമ്മ, വത്സല എന്നിവർ സംസാരിച്ചു. 2021 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദേവിക.എസ്, പ്രണവ് കൃഷ്ണ, അതുൽ സുനിൽ എന്നിവർക്ക് യൂണിയൻ ചെയർമാൻ കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു. സെക്രട്ടറി പശുപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് അന്നദാനം തിരുമുൻപിൽ പറയെടുപ്പ് വൈകിട്ട് ദീപാരാധന ദീപക്കാഴ്ച എന്നിവയോടെ പ്രതിഷ്ഠാ വാർഷികാഘോഷം സമാപിച്ചു.