ananthakrishnan

ആലപ്പുഴ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, വില്പപനക്കായി കൊണ്ടുവന്ന 1.07കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. പറവൂർ അജിനിവാസിൽ അനന്തകൃഷ്ണൻ (26) ആണ് പിടിയിലായത്. സർക്കിൾ ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണൻ ആശാരിയുടെ നേതൃത്വത്തിൽ ജിജികുമാർ, ബിജുലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.ആർ റഹീം, എസ്.ദിലീഷ്, വി.കെ.വിപിൻ, അഗസ്റ്റിൻ, എന്നിവരും
ആലപ്പുഴ സൈബർ സെൽ ഉദ്യോഗസ്ഥരായ വർഗീസ് പയസ്, അൻഷാദ് ബി.എ എന്നിവരുമടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.