ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് കൊച്ചേൻ പറമ്പിൽ ശ്രീ ദുർഗ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ കർമ്മം ഇന്ന് മുതൽ 8 വരെ നടക്കും. ഇന്ന് രാവിലെ 8ന് വിഗ്രഹ ഘോഷയാത്ര പെരുമ്പള്ളി ശ്രീലക്ഷ്മി വിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. 8ന് രാവിലെ 9ന് പ്രതിഷ്ഠ കർമ്മം, ഉച്ചയ്ക്ക് 12ന് മഹാഅന്നദാനം എന്നിവ നടക്കും.