ഹരിപ്പാട് : വീയപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ 'ഫ്രണ്ട്സ് ഒഫ് പായിപ്പാട്' ഒരുക്കുന്ന മെഗാമേള 'നാട്ടുപൂരം 2022' ഇന്ന് 9 മുതൽ രാത്രി 10 വരെ പായിപ്പാട് എസ് ബി ഐ ജംഗ്ഷനിൽ രാവിലെ നടക്കും. പ്രസിഡന്റ് ജിനു കെ ജോൺ പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടർന്ന് മേളയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും.കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.സത്യപാലൻ ആദ്യ വിൽപ്പന നടത്തും. തുടർന്ന് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് ഉദ്ഘാടനം ചെയ്യും. 11 ന് കലാമത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് പായസമേളയുടെ ഉദ്ഘാടനം സിനിമാതാരം നിഷാ മാത്യു നിർവ്വഹിക്കും. വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും