മാവേലിക്കര: പള്ളിക്കൽ കിഴക്കേക്കര ചിറയുടെ തെക്കതിൽ ശ്രീഭദ്രാഭഗവതിക്ഷേത്രത്തിലെ പുണർതം തിരുനാൾ മഹോത്സവം ഇന്നും നാളെയുമായി ക്ഷേത്രം തന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലം വേണുഗോപാൽ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്ന് രാവിലെ 8 മുതൽ ഭാഗവതപാരായണം. നാളെ രാവിലെ 5ന് ഹരിനാമകീർത്തനം, 5.30ന് മഹാഗണപതിഹോമം, 6ന് പ്രഭാതഭേരി, 6.30ന് ഉഷപൂജ, 9ന് കലശം, കലശപൂജ, 9.30ന് സർപ്പക്കാവിൽ നൂറും പാലും, പുള്ളുവൻ പാട്ട്, വൈകിട്ട് 6.30ന് ദീപാരാധന.