ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലത്തിൽ കുമാരപുരം പഞ്ചായത്തിൽ കരുവാറ്റ കെ.വി.ജെട്ടി ജംഗ്ഷന് സമീപം ദേശീയ പാതയോരത്ത് ഇന്ന് മുതൽ സുഭിക്ഷ ഭക്ഷണ ശാല പ്രവർത്തനം ആരംഭിക്കും. ഭക്ഷണശാല രാവിലെ 11ന് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സൂസി അദ്ധ്യക്ഷത വഹിക്കും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ സുഭിക്ഷ ഭക്ഷണശാല പ്രവർത്തിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.