മാവേലിക്കര: സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ് ആവിഷ്കരിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ബ്ലോക്ക്‌ തല ഉദ്ഘാടനം ഇന്ന് രാവിലെ 9ന് അരുൺകുമാർ എം.എൽ.എ ഔദ്യോഗിക വസതിയിൽ നിർവഹിക്കും. വിത്ത് മുതൽ വിപണി വരെ എല്ലാം സംയോജിപ്പിച്ചു വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ വിഭാഗം ജനങ്ങളെയും കൃഷിയിലേക്ക് ആകർഷിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.