ആലപ്പുഴ : മേയ് 28,29 തീയതികളിൽ കൊല്ലത്ത് നടക്കുന്ന കേരള ക്രിമിനൽ ജുഡിഷ്യൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ജാഥയ്ക്ക് ആലപ്പുഴ കോടതിയിൽ സ്വീകരണം നൽകി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.ടി.കണ്ണാനുജൻ അദ്ധ്യക്ഷത വഹിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് രജനി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് പി.എൻ.വിശ്വനാഥൻ വിശദീകരിച്ചു. സംസ്ഥാന ട്രഷററും ജാഥ ക്യാപ്റ്റനുമായ രാജേന്ദ്രൻ മറുപടി പ്രസംഗം നടത്തി. ആലപ്പുഴ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമൻ, അഡ്വക്കേറ്റ് ക്ലറിക്കൽ അസോസിയേഷൻ പ്രതിനിധി പ്രസാദ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി സീനിയർ സൂപ്രണ്ട് ഷാജി എന്നിവർ സംസാരിച്ചു. വിളംബര ജാഥയ്ക്ക് ബിജു, ബിനീഷ്, പി.ജോൺസൺ, എം.ജെ.ജോസഫ്, എൽ.ദീപ്തി എന്നിവർ നേതൃത്വം നൽകി. ജാഥ നാളെ കൊല്ലത്ത് സമാപിക്കും.