
അരൂർ: എരമല്ലൂർ - കുടപുറം റോഡിന്റെ ടാറിംഗ് ജോലികൾ അനന്തമായി നീളുന്നതിൽ പ്രതിക്ഷേധിച്ച് എരമല്ലൂർ സ്റ്റാൻഡിലെ ഐ .എൻ.ടി.യു.സി. യൂണിയനിലെ ഓട്ടോ ഡ്രൈവർമാർ റോഡ് റോളറിൽ റീത്ത് സമർപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എക്സ്.തങ്കച്ചൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് വി. അനിൽ കുമാർ, ഐ.എൻ.ടി.യു.സി യൂണിറ്റ് കൺവീനർ അജയൻ, അജി, വിശാന്ത്, നീലകണ്ഠൻ, ശശി,നൗഫൽ എന്നിവർ നേതൃത്വം നൽകി.