തൃക്കുന്നപ്പുഴ: കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ ജംഗ്ഷൻ ഇലഞ്ഞിത്തറ താലസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6ന് പ്രദേശത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കും. അവശത അനുഭവിക്കുന്ന രോഗികൾക്ക് അരിയും പച്ചക്കറികിറ്റും വിതരണം ചെയ്യും. ചടങ്ങ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദിലീപ് ശിവദാസൻ സ്വാഗതം പറയും. ആർ.ഗീത അദ്ധ്യക്ഷയാകും, ദിവ്യ അശോകൻ, ദിവാകരൻ, പ്രിയ കൊച്ചുപറമ്പിൽ എന്നിവർ സംസാരിക്കും. ബിന വിശ്വംഭരൻ നന്ദി പറയും.