
മാവേലിക്കര: കൊയ്പ്പള്ളികാരാണ്മ എം.പി ഫൗണ്ടേഷൻ നടത്തിയ എം.പി കൃഷ്ണപിള്ള അനുസ്മരണം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് ഉദ്‌ഘാടനം ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ഓണാട്ടുകര വികസന അതോറിട്ടി ചെയർമാൻ എൻ.സുകുമാരപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ഫൗണ്ടേഷൻ ചെയർമാൻ കെ.പി.പരമേശ്വരക്കുറുപ്പ് ആദരിക്കലും ചാരിറ്റി ഫണ്ട് വിതരണവും നടത്തി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കൃഷ്ണൻ, പഞ്ചായത്ത് അംഗം സുമ അജയൻ, സി.പിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ഡോ.പി.കെ. ജനാർദ്ദനക്കുറുപ്, ഡി.സി.സി സെക്രട്ടറി അലക്സ് മാത്യു, പ്രൊഫ.എസ്.മന്മഥൻ പിള്ള, കെ.ദിലീപ് കുമാർ, ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ.ബിനു കെ.ശങ്കർ, ട്രഷറർ കെ.പി.കൃഷ്ണകുമാർ, ചാരിറ്റി കൺവീനർ സി.കെ.ഹരിരാജ് എന്നിവർ സംസാരിച്ചു.