ചേർത്തല: എ.ബി.വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ പി.സജീവ്, പ്രധാനദ്ധ്യാപിക വി.കെ.ഷക്കീല എന്നിവർക്ക് എസ്.പി.സിയും ലി​റ്റിൽ കൈ​റ്റ് യൂണി​റ്റും ചേർന്ന് യാത്രയയപ്പ് നൽകി. എൽ.എസ്.എസ്,യു.എസ്.എസ് വിജയികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.ലി​റ്റിൽ കൈ​റ്റ് ജില്ലാ കോ-
ഓർഡിനേ​റ്റർ ഋഷി നടരാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.എസ്.ഐ. മധു,കെ.എസ്.ലാലിച്ചൻ,പ്രിൻസിപ്പൽ ബിജോ കുഞ്ചറിയ,പ്രധാനാദ്ധ്യാപിക
നിഷ ദയാനന്ദൻ, പി.ആർ.അശ്വതി, സീമ, ജിഷ എന്നിവർ സംസാരിച്ചു.