ചേർത്തല: മുട്ടത്തിപ്പറമ്പ് ചെറുവാരണം കുറുപ്പമ്മാമഠം ക്ഷേത്രത്തിലെ കളമെഴുത്തുപാട്ട് ഉത്സവം 13ന് ആരംഭിക്കും.വെള്ളിയാഴ്ച രാവിലെ 9ന് ഭസ്മക്കളം,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 7ന് സോപാന സംഗീതം, 7.30ന് താലപ്പൊലി വരവ്, രാത്രി 9ന് ഗന്ധർവൻ കളം,തുടർന്ന് അരത്തകളം. 14ന് രാവിലെ 9ന് ഭസ്മക്കളം,ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 7ന് സോപാനസംഗീതം,രാത്രി 8ന് പൊടിക്കളം,15ന് പുലർച്ചെ 2ന് കൂട്ടക്കളം, തുടർന്ന് പൊങ്ങുംനൂറും ഇടി,രാത്രി 8.30ന് ദാഹംവയ്പ് എന്നിവ നടത്തും.