
അമ്പലപ്പുഴ : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സുഭിക്ഷ ഹോട്ടലിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങി. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. അറവുകാട് ക്ഷേത്രത്തിന് വടക്ക് ഗാം ഫുഡ്സ് സെന്റർ അങ്കണത്തിലാണ് ഹോട്ടൽ. 20 രൂപയ്ക്ക് ഊണ് ലഭിക്കും. പാഴ്സലിന് 25രൂപയാണ്. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം ഗീതാ ബാബു, താലൂക്ക് സപ്ലൈ ഓഫീസർ എൽ.സി.സീന, കെ ജഗദീശൻ, ടി.എ.ഹാമിദ്, വി.ബാബുരാജ്, ജി.ശശിധരൻ എന്നിവർ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എം. എസ്. ബീന സ്വാഗതം പറഞ്ഞു.