ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാർ ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ' മുഖ്യമന്ത്രിക്ക് കത്തയക്കൽ ' സമരപരിപാടി ആലപ്പുഴ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ, യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, കേന്ദ്രകമ്മിറ്റിയംഗം ജി.തങ്കമണി എന്നിവർ സംസാരിച്ചു. സമ്മേളന ശേഷം പെൻഷൻകാർ സ്റ്റാൻഡിൽ നിന്നും ജാഥയായി മുല്ലയ്ക്കൽ പോസ്റ്റ് ഓഫീസിലെത്തി കത്തുകൾ അയച്ചു. ആലപ്പുഴ യൂണിറ്റിൽ നിന്ന് 500 കത്തുകൾ മുഖ്യമന്ത്രിക്ക് അയച്ചതായി ബേബി പാറക്കാടൻ, വി.രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർഥൻ, എ.ബഷീർകുട്ടി, കെ.ജെ.ആൻറണി, എസ്.പ്രംകുമാർ, ടി.സി.ശാന്തിലാൽ, ബി.ഗോപകുമാർ, എ.എസ്.പത്മകുമാരി, വൽസല എസ്.വേണു എന്നിവർ പ്രകടനത്തിനും കത്തയക്കൽ സമരപരിപാടിക്കും നേതൃത്വം നൽകി.