sn-trust

ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡിന്റെ വാർഷിക പൊതുയോഗം നാളെ ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 10ന് 67-മത് വാർഷിക പൊതുയോഗവും ഉച്ചയ്ക്ക് 12ന് 68ാമത് വാർഷിക പൊതുയോഗവുമാണ് നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ മൂലം മാറ്റി വച്ച വാർഷിക പൊതുയോഗങ്ങളാണിത്. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും കണക്കും ബാക്കിപത്രവും ബഡ്ജറ്റും അവതരിപ്പിക്കും.ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും.