
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപള്ളി യൂണിയൻ 807 നമ്പർ തമല്ലാക്കൽ 807 നമ്പർ ശാഖയിൽ നിർമിക്കുന്ന പ്രാർഥന ഹാളിന്റെ തറക്കല്ലിടീൽ യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ നിർവഹിച്ചു. യൂണിയൻ കൗൺസിലർ കെ.സുധീർ, ശാഖ യോഗം പ്രസിഡന്റ് ജി.അനിൽകുമാർ, വൈസ് പ്രസിഡന്റ് പ്രസാദ്, സെക്രട്ടറി സനൽകുമാർ, സ്കൂൾ മാനേജർ ശശികുമാർ, കമ്മിറ്റി അംഗങ്ങളായ ഭാസുരംഗൻ, രമേശൻ, സുഭാഷ്, അനീഷ്, അനീഷ് ചിറയിൽ, സനൽ, പ്രിൻസ്, കൃഷ്ണൻ, തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.