
മാന്നാർ: കാർഷിക മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടത്തുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണവും നടത്തി. പദ്ധതിപ്രകാരം പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ നിർവഹിച്ചു. ബ്ലോക് പഞ്ചായത്ത്അംഗം അനിൽ അമ്പിളി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, എ.ആർ സ്മാരകസമിതി ചെയർമാൻ പ്രൊഫ.പി.ഡി. ശശിധരൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ.ശെൽവരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മധു പുഴയോരം, സുനിത എബ്രഹാം, സുജാത മനോഹരൻ, രാധാമണി ശശീന്ദ്രൻ, ശാന്തിനി എസ്, പുഷ്പലത മധു, വെറ്റിനറി സർജൻ ഡോ.അമ്പിളി, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ്, കാർഷിക വികസനസമിതി അംഗം രഘുനാഥ് എന്നിവർ സംസാരിച്ചു. വലിയകുളങ്ങര പതിനാലാം വാർഡിൽ തരിശു കിടന്ന ഒന്നര ഏക്കർ സ്ഥലത്ത് പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അമൃതലിപി.എസ് രചിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന കവിത ആലപിച്ചു. കൃഷിഓഫീസർ പി.സി .ഹരികുമാർ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.എസ്.ശ്രീരഞ്ജിനി നന്ദി പറഞ്ഞു.