photo

ആലപ്പുഴ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും രോഗികൾക്കുള്ള സേവനവും മെച്ചപ്പെടുത്തുന്നതിനായി സമഗ്ര പദ്ധതികളുമായി എ.എം.ആരിഫ് എം.പി രംഗത്തെത്തി. ചേർത്തല താലൂക്ക് ആശുപത്രി, കടപ്പുറത്തെ വനിതാ-ശിശു ആശുപത്രി, ജനറൽ ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി പുതിയതും ആവശ്യമായ പദ്ധതികളെപ്പറ്റി ആശുപത്രി അധികാരികളുമായി ചർച്ച നടത്തി. വിവിധ ആശുപത്രികളിൽ നടത്തിയ യോഗത്തിൽ ബന്ധപ്പെട്ട മുനിസിപ്പൽ ചെയർമാൻമാർ, ആശുപത്രി സുപ്രണ്ടുമാർ, എച്ച്.എം.സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ചേർത്തല, കായംകുളം താലൂക്ക് ആശുപത്രികളിൽ എം.പി ഫണ്ട് വിനിയോഗിച്ച് ആംബുലൻസുകൾ രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാക്കാൻ തീരുമാനിച്ചു.