orumuram-pachchakkari-

മാന്നാർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടത്തുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ മാന്നാർ പഞ്ചായത്ത് തല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് സമ്മാനമായി നൽകിയത് 'ഒരു മുറം പച്ചക്കറി'.കുട്ടമ്പേരൂർ ചേരിയിൽമഠം രമേശ് ബാബുവിന് ഒരു മുറം പച്ചക്കറി എ.ആർ സ്മാരകസമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ വിതരണം ചെയ്തു. പച്ചക്കറി കൃഷിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ച് കൊണ്ടുവരുന്നതിനായി മാന്നാർ കൃഷി ഓഫീസർ ഹരികുമാറാണ് 'ഒരു മുറം പച്ചക്കറി' സമ്മാനമെന്ന ആശയവുമായി എത്തിയത്.