മാന്നാർ: ഇരമത്തൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഉത്സവ കൊടിയേറ്റ് തന്ത്രി പുത്തില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് നടക്കും. എട്ടുനാൾ നീണ്ടു നിൽക്കുന്ന ഉത്സവം 13 ന് സമാപിക്കും. ഇന്നുരാവിലെ 7 നു ഗണപതി ഹോമം, 8 നു ഉഷ:പൂജ, 8.30 ന് ആചാര്യവരണം , 8.45 ന് ഗണപതി പൂജ, 9 നും 10 നും മദ്ധ്യേ കൊടിയേറ്റ് , 10 നു കലശാഭിഷേകം, 11 നു ശ്രീഭൂതബലി, ഉച്ചക്ക് 1നു പന്തീരാഴി സദ്യ , വൈകിട്ട് 6-30 നു ദീപാരാധന, 7.30 ന് ശ്രീഭൂതബലി.