കായംകുളം :എസ്.എൻ.ഡി.പി യൂണിയൻ ചേരാവള്ളി 327 നമ്പർ ശാഖാ യോഗത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ 8 ന് നടക്കും.
രാവിലെ 8.05 ന് ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവ ബോധാനന്ദ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠ നടക്കും. തുടർന്ന് 11 ന് ഗുരുമന്ദിരസമർപ്പണ സമ്മേളനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. കാണിക്കവഞ്ചി സമർപ്പണം യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ് ആർച്ച് സമർപ്പണം യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബുവും നിർവഹിക്കും. ശാഖാ അഡ്മിനിസ്ട്രേറ്റർ പനയ്ക്കൽദേവരാജൻ അദ്ധ്യക്ഷത വഹിക്കും. ഇന്ന് രാവിലെ 10 ന് പതാക ഉയർത്തൽ. നാളെ രാവിലെ മഹാഗണപതി ഹോമം, ഗുരു പുഷ്പാഞ്ജലി, 12 ന് ഗുരുദേവ പ്രഭാഷണം എന്നിവ നടക്കും.