കായംകുളം: ചിറക്കടവം കടയ്ക്കാപ്പള്ളിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഒന്നാമത് പുനഃപ്രതിഷ്ഠ വാർഷികവും തൃക്കൊടിയേറ്റ് മഹോത്സവവും,ദേവിഭാഗവത നവാഹയജ്ഞവും 7 മുതൽ 16 വരെ നടക്കും.

നാളെ രാവിലെ നട തുറക്കൽ, അഷ്ടദ്രവ്യ ഗണപതി ഹോമം, 6 ന് പൊങ്കാല,9 ന് ക്ഷേത്ര തന്ത്രി മാന്നാർ അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരിയുടെയും മേൽശാന്തി പ്രണവ് മുല്ലശേരിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് പൂജകൾ എന്നിവ നടക്കും. തുടർന്ന് നവാഹയജ്ഞശാലയിൽ ഭദ്രദീപ പ്രകാശനവും പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ക്ഷേത്ര തന്ത്രി മാന്നാർ അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി നിർവഹിക്കും.തുടർന്ന് കൊടിമരച്ചുവട്ടിൽ അൻപൊലി, നിറപറ, എന്നിവയും
എല്ലാദിവസവും അന്നദാനം, കൊടികീഴിൽ നിറപറ വഴിപാട്. 12ന് പാർവതി സ്വയംവരം, 15ന് പള്ളിവേട്ട, 16 ന് വൈകിട്ട് ആറാട്ട്, രാത്രി 10.30ന് കോടിയിറക്ക്, ആകാശവിസ്മയം,11ന് തിരുവാതിര,2 ന് സർപ്പം തുള്ളൽ.
ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ ശശിധരൻ മലാശ്ശേരിൽ, സെക്രട്ടറി മോഹൻദാസ്‌ വളയ്ക്കകത്ത്, ഭാരവാഹികളായ സുനി കണിയംപറമ്പിൽ,ദിനേശൻ പനച്ചമൂട്ടിൽ, രഘു കല്ലൂർ,പ്രസാദ് കടക്കാപ്പള്ളിൽ, ശരത്, കടക്കാപ്പള്ളിൽ, കലേഷ് കലേഷ് ഭവനം, സരസൻ സജിത്ത് ഭവനം എന്നിവർ നേതൃത്വം നൽകും.