കായംകുളം :വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടുന്നവരെ ആദരിക്കുന്നതിനായി നന്മമരം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതി അവാർഡിന് അപേക്ഷ ക്ഷണിച്ചു.പൊതുവിഭാഗത്തിലും, കുട്ടികളുടെ വിഭാഗത്തിലും ഓരോ അവാർഡ് ആണ് നൽകുക.ജൂൺ 5 നു അവാർഡ് പ്രഖ്യാപിക്കുമെന്നു നന്മമരം സ്ഥാപകൻ ഡോ.സൈജു ഖാലിദ്, സംസ്ഥാന കോർഡിനേറ്റർ ഷാജഹാൻ രാജധാനി,ഡോ.എ.പി.മുഹമ്മദ്‌, ജില്ലാ കോർഡിനേറ്റർ ബൈജു. എം.ആനന്ദ്, അനിത സിദ്ധാർഥ് എന്നിവർ അറിയിച്ചു. വിശദമായ അപേക്ഷ nanmamaramglobal@gmail.com ൽ അയക്കണം.