ആലപ്പുഴ: സൈഗ എഴുതിയ ഗസൽ പൂക്കൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കനാൽ വാർഡ് സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 3ന് ഐ.എം.എ ഹാളിൽ നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ സമ്മേളന ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കും. ഗാനരചയിതാവ് ബീയാർ പ്രസാദ് മുഖ്യാതിഥിയാകും.നഗരസഭാ ചെയർപേഴ്സൺ​ സൗമ്യാ രാജ്, എം.എം ഷുക്കൂർ തുടങ്ങി​യവർ പങ്കെടുക്കും.
5 വർഷത്തോളമായി എഴുത്തിൽ സജീവമാണ് സൈഗ. ചൊൽകവിതകളും ഗദ്യ കവിതകളുമായി ആയിരത്തോളം കൃതികൾ എഴുതിയിട്ടുണ്ട്. ഇരുനൂറോളം ഹൈക്കൂ കവിതകളും ഇതിൽപ്പെടുന്നു. ഗാനരചനയിലും, സംഗീത സംവിധാനത്തിലും , ഗാനാലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പത്രങ്ങളിലും മാസികകളിലും നിരവധി കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാർക്കൊപ്പം ഒന്നിലധികം കവിതാസമാഹാരങ്ങളുടെ ഭാഗമാ

യിരുന്നു.സംഗീത സംവി​ധായകൻ ആലപ്പി​ ഗോപി​നാഥി​ന്റെ മകളാണ് സൈഗ.തങ്കമണി​യാണ് മാതാവ്. ദി​ലീപ് കുമാർ ഭർത്താവും അക്ഷയ് മകനുമാണ്.