കലവൂർ : റോട്ടറി ക്ലബ് ഒഫ് ആലപ്പി നോർത്തിന്റെയും കലവൂർ സെൻട്രൽ റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട എം.ടി.എം.എം ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും 8ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ കലവൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രാവിലെ 9ന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വി.കെ.പൊന്നപ്പൻ സ്വാഗതം പറയും, റോട്ടറി ക്ലബ് ഒഫ് ആലപ്പി നോർത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ഗ്രിഗറി അദ്ധ്യക്ഷത വഹിക്കും. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജോർജ് തോമസ്, വി.സജി, ജയചന്ദ്രൻ എന്നിവർ സംസാരിക്കുംക്കും. എസ്.വേണു നന്ദി പറയും. രജിസ്ട്രേഷന് :9633666667, 9656664042, 9495034984