കായംകുളം: കേരളത്തിന്റെ വികസന ചരിത്രത്തിൽ നാഴികക്കല്ലാകുവാൻ പോകുന്ന കെ റെയിൽ പദ്ധതി നടപ്പിലാക്കണമെന്നും,എൻ.ടി.പി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേപ്പാട്ടെ കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള ശ്രമം ഉപേക്ഷിയ്ക്കണമെന്നും എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു.

ജില്ലയിൽ ചെങ്ങന്നൂർ, ചാരുംമൂട് പ്രദേശങ്ങളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോവുന്നത്. ഭാവി കേരളത്തിന്റെ വളർച്ച കൂടി മുന്നിൽ കണ്ട് പദ്ധതി നടപ്പിലാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.