മാന്നാർ: ഒരാഴ്ചയായി മാന്നാർ എൻ.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന നായർ സമാജം സ്‌കൂൾസ് എവർറോളിംഗ്‌ ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് സമാപനം കുറിക്കും. അമരീസ് പത്തനംതിട്ടയും റിവഞ്ചേഴ്സ് ഇരവിപേരൂരും ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. സമാപന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്യും. സ്കൂൾസ് മാനേജർ കെ.ആർ .രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. ചെങ്ങന്നൂർ ഡി.വൈ.എസ് .പി ഡോ.ആർ.ജോസ് സമ്മാനദാനം നിർവഹിക്കും. കേരളത്തിലെ പ്രശസ്തമായ എട്ടോളം ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഒന്നാംസ്ഥാനക്കാർക്ക് നായർ സമാജം സ്‌കൂൾ 50001രൂപ കാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് 20000 രൂപയും ടോഫികളും സമ്മാനിക്കും.