ആലപ്പുഴ: ഓട്ടോമൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 8ന് വൈകിട്ട് 3ന് ആലപ്പുഴ രാമവർമ്മ ക്ലബ്ബിൽ നടക്കും. എ.എസ്.ആർ.എ സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് പതാക ഉയർത്തും. എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് അംഗങ്ങളുടെ ഐ.ഡി.കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് മജീദ് മാമൂലയിൽ അദ്ധ്യക്ഷത വഹിക്കും. ബിജു പി, മൊറാജി അലക്സ്, രാജേഷ് പാലാ എന്നിവർ സംസാരിക്കും. അനീഷ് കുമാർ സ്വാഗതവും അരുൺ അശോകൻ നന്ദിയും പറയും.