മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി മാവേലിക്കര താലൂക്കിലെ സുഭിക്ഷ ഹോട്ടൽ ജില്ലാ ആശുപത്രി കാന്റീനിൽ എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അodOd/ക്ഷയായി. നഗരസഭാംഗം ബിനു വർഗീസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, താലൂക്ക് സപ്ലൈ ഓഫീസർ കെ.മായാദേവി, അസിസ്റ്റന്റ് സപ്ലൈ ഓഫീസർ സി.ജയപ്രകാശ്, സുഭിക്ഷ ഹോട്ടൽ സെക്രട്ടറി ശോഭ രാജേഷ്, മാവേലിക്കര ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ.ജിതേഷ് എന്നിവർ സംസാരിച്ചു. ഉച്ചയൂണ് 20 രൂപയ്ക്ക് സുഭിക്ഷ ഹോട്ടലിൽ ലഭ്യമാകും.