
കുട്ടനാട്: കനത്തവേനൽമഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാമങ്കരി കൃഷി അസി.ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. നെല്ല് സംഭരണം പൂർത്തിയാകാറായിട്ടും നഷ്ടപരിഹാരം സംബന്ധിച്ച യാതൊരറിയിപ്പും നൽകുവാൻ നൽകുവാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷനായി. കെ.ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, ജോസഫ് ചേക്കോടൻ,ടിജിൻ ജോസഫ്, അലക്സ് മാത്യു റോഫിൻ കാവാലം പി. ഉദയകുമാർ, ജി.സൂരജ് തുടങ്ങിയവർ പങ്കെടുത്തു.