മാവേലിക്കര: ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് നിർമ്മാണ നിധി സമാഹരണത്തിന്റെ മാവേലിക്കര വടക്കൻ ഏരിയ ഉദ്ഘാടനം നടന്നു. മാവേലിക്കര ശ്രീകണ്ടപുരം ആശുപത്രി ഡോ.രവിശങ്കർ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി മാവേലിക്കര വടക്കൻ ഏരിയ പ്രസിഡന്റ് പദ്മ ശ്രീലാൽ ആദ്യ തുക ഏറ്റു വാങ്ങി. ബി.ജെ.പി ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ്‌ ജയശ്രീ അജയകുമാർ, മണ്ഡലം സെക്രട്ടറിയും വടക്കൻ ഏരിയ പ്രഭാരിയുമായ ജീവൻ ആർ.ചാലിശേരി, മാവേലിക്കര വടക്കൻ ഏരിയാ ജനറൽ സെക്രട്ടറി റ്റി.ശരത് രാജ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു.