അമ്പലപ്പുഴ : 17, 18, 19 തീയതികളിൽ പുന്നപ്ര നാലുപുരയ്ക്കൽ ശ്രീ ദുർഗാ - മഹാവിഷ്ണു ക്ഷേത്രത്തിൽ സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും മുന്നോടിയായി നാളെ വൈകിട്ട് 3 ന് സ്വാമി അസ്പർശാനന്ദ പീതാംബരദീക്ഷ നൽകും. ഗുരുധർമ്മ പ്രചാരണ സഭ നാലുപുരയ്ക്കൽ 153ാം2 നമ്പർ യൂണിറ്റ് സെക്രട്ടറി പീതാംബര ദീക്ഷ ഏറ്റു വാങ്ങും. 3.30 ന് ദിവ്യപ്രബോധന ധ്യാന യജ്ഞ പ്രചാരണ സമ്മേളനം നടക്കും. അശോകൻ വേങ്ങശ്ശേരി ഉദ്ഘാടനം നിർവഹിക്കും. സ്വാഗതസംഘം ചെയർമാൻ പി.പി.സലിം കുമാർ അദ്ധ്യക്ഷത വഹിക്കും. ധ്യാന പ്രചാരകൻ ഡി.ശിശുപാലൻ നെടുമുടി ദിവ്യപ്രബോധന ധ്യാന വിശദീകരണം നടത്തും. അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ, ഗുരുധർമ്മ പ്രചരണ സഭ എക്സി.അംഗം സതീശൻ അത്തിക്കാട്, ജില്ലാ സെക്രട്ടറി വി.വി.ശിവപ്രസാദ്, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ജി.പീതാംബരൻ, റിട്ട. ശിരസ്തേദാർ ആർ.പ്രസന്നകുമാർ തുടങ്ങിയവർ സംസാരിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ സരോജിനി കൃഷ്ണൻ സ്വാഗതവും,ചീഫ് കോ ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് നന്ദിയും പറയും.14ന് ദിവ്യപ്രബോധന ധ്യാന വിളംബരവും 15 ന് കലവറ നിറയ്ക്കലും നടക്കും.