pp

ആലപ്പുഴ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കുടുംബശ്രീ ജെ.എൽ.ജികളുടെ നേതൃത്വത്തിൽ കൃഷിചെയ്ത ജൈവ പച്ചക്കറികളും വിവിധ കാർഷിക ഉത്പന്നങ്ങളും ഇനി നാട്ടുചന്തയിലൂടെ ലഭ്യമാകും. നാട്ടുചന്തയുടെ ഉദ്ഘാടനം കോളേജ് ജംഗ്ഷന് പടിഞ്ഞാറ് വശം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത നിർവഹിച്ചു. എ.ഡി.എസ് ചെയർപേഴ്സൺ ഷരുണ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശിഖി വാഹനൻ, സി.ഡി.എസ് ചെയർപേഴ്സൺ ജി.ലത, കൃഷി ഓഫീസർ അക്ഷയ്, ബ്ലോക്ക് കോർഡിനേറ്റർ സുരമ്യ എന്നിവർ സംസാരിച്ചു. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലാണ് നാട്ടു ചന്തകൾ പ്രവർത്തിക്കുക.