
അമ്പലപ്പു ഴ: റീബിൽഡ് കേരള പദ്ധതിയിൽ 37 ലക്ഷം രൂപ ചിലവിൽ പൂർത്തിയാക്കിയ പുറക്കാട് പഞ്ചായത്തിലെ പുത്തൻ നട പമ്പ് ഹൗസ് റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. എച്ച് .സലാം എം .എൽ .എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. എസ്.സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, അംഗങ്ങളായ കെ. രാജീവൻ, സുഭാഷ് കുമാർ, ഡി. മനോജ് എന്നിവർ സംസാരിച്ചു. അഡ്വ.വി. എസ്. ജിനുരാജ് സ്വാഗതം പറഞ്ഞു.