ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകനായിരുന്ന ജെയ്ജി പീറ്ററിന്റെ അനുസ്മരണം ജെയ്ജി പീറ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. അനുസ്മരണപ്രഭാഷണം സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റും വിവരാവകാശ കമ്മീഷണറുമായ കെ.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു പീറ്റർ, ജോസ് പീറ്റർ, ജോസഫ് കരൂർ തുടങ്ങിയവർ പങ്കെടുത്തു.