ആലപ്പുഴ: റവന്യൂ വകുപ്പിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എണ്ണയ്ക്കാട് വില്ലേജ് ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വി.ഐ.നസീം റിപ്പോർട്ട് അവതരിപ്പിച്ചു.
ചേപ്പാട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ശിവപ്രസാദ്, കെ.കെ.സന്തോഷ്, ബിന്ദു രാജേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ഡി. കൃഷ്ണകുമാർ, എ.ഡി.എം. സന്തോഷ് കുമാ തുടങ്ങിയവർ പങ്കെടുത്തു.