പൂച്ചാക്കൽ : പാണാവള്ളി വടക്കിനേഴത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. ക്ഷേത്രാചാര്യൻ മണിക്കുട്ടൻ നമ്പൂതിരി കാർമ്മികനാകും. രാവിലെ 10 ന് സർപ്പങ്ങൾക്ക് നൂറുംപാലും, ഉച്ചക്ക് 12.30 ന് ശാസ്താംപാട്ട്, വൈകിട്ട് 6.30 ന് സോപാന സംഗീതം, 7.30 ന് പുഷ്പാഭിഷേകം 8 ന് തിരുവാതിര കളി. ചടങ്ങുകൾക്ക് എസ്.പത്മകുമാർ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകും.