tournament

മാവേലിക്കര: മാവേലിക്കര വെട്ടിയാർ എഫ്.സി ഫുട്ബാൾ അക്കാദമി സംഘടിപ്പിക്കുന്ന 13-ാംമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിച്ചു. എഫ്.സി ഫുട്ബാൾ അക്കാദമി രക്ഷാധികാരി
ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളത്തിൽ തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഷീബാ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ കെ.രാജേഷ് രാമല്ലൂർ ആമുഖപ്രഭാഷണം നടത്തി. രമ്യാ സുനിൽ, ഗോപാലകൃഷ്ണൻ, വിഷ്ണു, അൻസൽ, പ്രവീൺ എന്നിവർ സംസാരിച്ചു. ആദ്യ മത്സരം കിക്കോഫ് നിർവഹിച്ച് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ക്ലബ്ബുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നാളെ സമാപിക്കും. സമ്മേളനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ് ഉദ്ഘാടനം ചെയ്തു.