കായംകുളം: കണ്ടല്ലൂർ സനാതന ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ ജഗദ്‌ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മദിനം ആഘോഷിച്ചു. ബി.ജെ.പി കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റ് രവീണ തോമസ് ഉദ്‌ഘാടനം ചെയ്തു . ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം വി .പ്രദീപ് അദ്ധ്യക്ഷത വഹിച്ചു .മാങ്കുളം ജി .കെ .നമ്പൂതിരി ശ്രീശങ്കരദർശനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.മാങ്കുളം ശ്രീകുമാരി ,പ്രമോദ്‌ രാമചന്ദ്രൻ,ഹരിഗോവിന്ദ്എന്നിവർ ശ്രീശങ്കരകൃതികളുടെ ആലാപനം നടത്തി. ബിനു സുകുമാരൻ ,അരുൺ ദേവികുളങ്ങര ,ബിനു സദാനന്ദൻ ,ഷാരോൺ.ആർ എന്നിവർ പങ്കെടുത്തു.