
ആലപ്പുഴ: ഓടേറ്റി തെക്ക്, വാഴപ്പള്ളി പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറാകാത്തതിൽ ബി.ജെ.പി കുട്ടനാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പാടശേഖരത്തിലെ പുറംബണ്ടിനോട് ചേർന്ന പാടശേഖരത്തിൽ തന്നെയാണ് നെല്ല് കൂട്ടിയിരിക്കുന്നത്. ഏത് സമയത്തും മഴ പെയ്യാൻ സാദ്ധ്യത ഉള്ളതിനാൽ കർഷകർ ആശങ്കയിലാണ്. എത്രയും വേഗം നെല്ല് സംഭരിച്ചില്ലെങ്കിൽ പാഡി ഓഫിസിലേക്ക് കർഷകരെ അണിനിരത്തി മാർച്ച് നടത്തുമെന്ന് ബി.ജെ.പി കുട്ടനാട് മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് പറമ്പിശ്ശേരി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിനോദ് ജി.മഠത്തിൽ, മണ്ഡലം ജനറൽ സെക്രട്ടറി കെ.എസ്.അഭിജിത്ത് എന്നിവർ പങ്കെടുത്തു.