nn

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി തൃശൂരിലെ ഹോട്ടൽ മുറിയിലെത്തിച്ച് ഉപദ്രവിക്കുകയും 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തെന്ന കേസിൽ അഞ്ച് പേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശികളായ നിധീഷ് (22), എബി.കെ.എബ്രഹാം (19), അജ്മൽ (20), ശ്രീഹരി (21), റൊണാൾഡോ വില്യംസ് (22) എന്നിവരെയാണ് മണ്ണഞ്ചേരി എസ്.എച്ച്.ഒ പി.കെ.മോഹിത്, എസ്.ഐമാരായ കെ.ആർ.ബിജു, ടി.ഡി.നെവിൻ, സി.പി.ഒമാരായ ഷൈജു, മിഥുൻദാസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.