san

ആലപ്പുഴ: പതിനെട്ടാമത് സ്വാതി തിരുനാൾ സംഗീതോത്സവം നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.വി ബസന്റ് ഹാളിൽ നടന്ന ചടങ്ങിൽ എൻ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാതി തിരുനാൾ സംഗീത ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത വയലിൻ വാദക ബിന്ദു ആർ.ഷേണായിക്ക് സൗമ്യ രാജ് സമ്മാനിച്ചു. സ്വാതി തിരുനാൾ സംഗീതോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായ കെ.കെ.പദ്മനാഭപിള്ളയുടെ കുടുംബം ഏർപ്പെടുത്തിയ 10000 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് മോഹൻകുമാർ രൂപകൽപ്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്.

ജെ.ബാലകൃഷ്ണ സ്വാമി, എ.എൻ.പുരം ശിവകുമാർ, കെ.ജി.പിള്ള, പ്രൊഫ.കല്ലേലി ഗോപാലകൃഷ്ണൻ, ശിവ സുബ്രഹ്‌മണ്യം, വെങ്കിട്ടരാമൻ ,രാജേഷ്.പി എന്നിവർ സംസാരിച്ചു.