
ചേർത്തല:ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെറുവാരണം സർവീസ് സഹകരണ ബാങ്ക് നെൽകൃഷി ആരംഭിച്ചു.പായിക്കാട്ട്,വടോട്ടു ചിറ എന്നീ നെൽവയലുകളിൽ നടന്ന ചടങ്ങിൽ കർഷക തൊഴിലാളികൾക്കുള്ള സംസ്ഥാന ശ്രമശക്തി അവാർഡ് ജേതാവ് സെൽവരാജ്,ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എൻ.കെ.നടേശൻ,ബാങ്ക് മുൻ പ്രസിഡന്റ് വി. ചന്ദ്രശേഖര പണിക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.വി.സലിംകുമാർ,സെക്രട്ടറി ഇൻചാർജ് സി.സിനി,ഗോപിക്കുട്ടൻനായർ,എം.കെ. പ്രസന്നൻ,ആർ.ജിജോ,പി.വി.തമ്പി, പ്രകാശ്ദാസ്,ജോയിമോൻ,കെ.ബി.ശശികുമാർ എന്നിവരും,ബാങ്ക് ജീവനക്കാരും പങ്കെടുത്തു.