മാന്നാർ : ഹോട്ടലുകളിലും, ബേക്കറികളിലും മാന്നാർ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. മാന്നാർ ടൗണിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് ഭക്ഷ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പഴകിയ അസംസ്‌കൃത സാധനങ്ങൾ കണ്ടെത്തി.വൃത്തിഹീനമായും ഉപയോഗിച്ച എണ്ണയിൽ വീണ്ടും ആഹാര സാധനങ്ങൾ ഉണ്ടാക്കുകയും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നതുമായ കട ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പ്രവർത്തിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ ബോർമയും, ഏഴാം വാർഡിൽ ഐ.ടി.ഐക്ക് സമീപം പ്രവർത്തിച്ചിരുന്ന ബോർമ്മയും അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. .

മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സാബു സുഗതന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി ഡെയിൻസ്, ദിലിപ്കുമാർ , പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ മഹിമാ മോൾ , ജി.വിവേക്, ജി.എൽ ശ്രീജിത്ത്, ലിജി മാത്യൂ ,ജ്യോതി.പി, ശ്യാമ .എസ്.നായർ , ജോസ് ,അബു ഭാസ്ക്കർ, എം.പി.സുരേഷ് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.