കുട്ടനാട്: മാമ്പുഴക്കരി നാലാം നമ്പർ ശാഖായോഗത്തിലെ ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് തുടക്കമാകും. നാളെ( രാവിലെ 9നും 9.45 നും മദ്ധ്യേ ക്ഷേത്രം തന്ത്രി അനിരുദ്ധന്റെയും ശാരദാംബക്ഷേത്രം മേൽശാന്തി ഉമേഷിന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് നടക്കുന്ന കുടുംബയോഗസംഗമം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.പി.പ്രമോദ് അദ്ധ്യക്ഷനാകും. കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തും. ശാഖാസെക്രട്ടറി ആർ.രാധാകൃഷ്ണൻ സ്വാഗതം പറയും. കുട്ടനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് സജിനി മോഹൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി പി.ആ‌ർ.രതീഷ്, വാർഡ് അംഗം സൂര്യ ജിജിമോൾ, വനിതാസംഘം പ്രസിഡന്റ് ഗീതാ രാജു തുടങ്ങിയവർ പങ്കെടുക്കും.