ഹരിപ്പാട്: ചേപ്പാട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്ഥലം എം.എൽ.എയെ അറിയിക്കാതെ നടത്തിയത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ.ബി.കളത്തിൽ,കൺവീനർ കെ.ബാബുക്കുട്ടൻ എന്നിവർ പറഞ്ഞു. സ്ഥലം എം.എൽ.എയെ ഉദ്ഘാടനവിവരം അറിയിക്കാതെ മന്ത്രിയും ഉദ്യോഗസ്ഥരും കൂടി നടത്തിയ ഉദ്ഘാടനമാമാങ്കം ഹരിപ്പാട് മണ്ഡലത്തിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളോടുള്ള രാഷ്ട്രീയ ജലസിയാണെന്നും അവർ പറഞ്ഞു. എം. എൽ.എയെ അറിയിക്കാതെ നടത്തിയ ഓഫീസ് ഉദ്ഘടനത്തിൽ നിന്ന് യു.ഡി.എഫ് ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തില്ല.